എന്റെ യാത്ര വഴികൾ തേടി
ഒരു യാത്ര പോകണം...
മറവിയുടെ തുമ്പത്തെവിടെയോ
അഴിച്ചിട്ട നിന്റെ ഓർമ്മകളെയും വാരിക്കൂട്ടി അനന്തമായ വിഹായസിന്റെ ഉള്ളറകളിലേക്ക്...
അവിടെ നിന്നും എനിക്കെന്റെ
ഹൃദയത്തെ കണ്ടെടുക്കണം...
എന്നിട്ട് അടർന്നുവീണുപോയ
എന്റെ ചിന്തകളെ അതിലേക്ക് തുന്നിക്കൂട്ടി നിന്നെക്കുറിച്ചുള്ള സ്വപ്നാടനത്തിന് എനിക്ക് അറുതി വരുത്തണം...!
Comments
Post a Comment