പ്രണയം❤️
നിന്നോടുള്ള ഇഷ്ടം നിന്നെ സ്വന്തമാക്കാനോ നിന്റെയൊപ്പം ജീവിക്കാനാവുമെന്നുള്ള വ്യാമോഹം കൊണ്ടോ അല്ല...
എനിക്കറിയാം അതൊക്കെ തികച്ചും അസാധ്യമാണെന്ന്...
യാതൊരു തരത്തിലും യോജിക്കാത്തവരാവാം നമ്മൾ... അതിലുമുപരി നിനക്കെന്നെ പ്രണയിക്കാനാവുമെന്നും ഞാൻ വിശ്വസിക്കുന്നില്ല...
നിനക്കൊരു പക്ഷെ എന്നെ വായിച്ചെടുക്കാൻ പറ്റിയേക്കാം...
നീയാകുന്ന എന്റെ പ്രണയത്തെ രണ്ട് വരികൾക്കുള്ളിൽ ഒതുക്കാൻ എനിക്കും കഴിഞ്ഞേക്കാം.!
"നീ വായിച്ചതും ഞാൻ എഴുതിയതും ഒന്നാണെന്ന് തോന്നുന്ന ഒരു നിമിഷമുണ്ടെങ്കിൽ നിനക്ക് എന്റെയാ ഇഷ്ടത്തെ പ്രണയമെന്ന് വിളിക്കാം"
Journey of my soul🖤
Comments
Post a Comment